പാലാ..ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ബഹു കേരള ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിൽ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്...
ആയതിനാൽ പാലാ നഗരസഭ പരിധിയിൽ സമ്പൂർണ്ണ ഉറവിട മാലിന്യ സംസ്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ എല്ലാ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളും,ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) , ബേക്കറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ആയി ഒരു കൂടി ആലോചനാ യോഗം ഇന്ന് തിങ്കളാഴ്ച രാവിലെ 11.30-ന് ബഹു ചെയർപേഴ്സന്റെ ചേമ്പറിൽ വച്ച് ചേർന്നു.. നഗരസഭ അധ്യക്ഷ ശ്രീമതി. ജോസിൻ ബിനോ യോഗം ഉദ്ഘാടനം ചെയ്തു.. വൈസ് ചെയർ പേഴ്സൺ ശ്രീമതി സിജി പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ . ശ്രീ ഷാജു വി തുരുത്തൻ, ശ്രീ സാവിയോ കാവു കാട്ട്, ശ്രീമതി മായാ പ്രദീപ്, ശ്രീമതി ബിജി ജോജോ, കൗൺസിലർമാരായ അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടം, ജോസ് ജെ ചീരാൻകുഴി, സതി ശശികുമാർ, ഷീബാ ജിയോ, ,മായാ രാഹുൽ, ആനി, ബിജോയ് ,ജോസ് എടേട്ടു, സിജി ടോണി, ജിമ്മി ജോസഫ്, സെക്രട്ടറി ജൂഹി മരിയ ടോം, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.നഗരസഭയിലെ എല്ലാ ഭവനങ്ങളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ഏപ്രിൽ മാസം മുതൽ ഹരിത കർമ്മ സേന സംഭരിച്ചു തുടങ്ങും. ജൈവ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്ത നഗരസഭയിലെ എല്ലാ ഭവനങ്ങൾക്കും മാലിന്യ സംസ്കരണ സംവിധാനങ്ങൾ അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.. നഗരസഭയിലെ എല്ലാ നിവാസികളും, വ്യാപാര സ്ഥാപന ഉടമസ്ഥരും ഇക്കാര്യത്തിൽ പരമാവധി സഹകരിക്കണമ്മെന്നും, മാലിന്യങ്ങൾ അലക്ഷ്യമായി തെരുവിലും, വഴിയോരങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നതിന്നെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചിട്ടുള്ളതാണ്..