കൊച്ചി : ബ്രഹ്മപുരത്ത് 48.56 കോടിയുടെ പുതിയ മാലിന്യ പ്ലാൻറ് വരുന്നു എട്ടുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ, ഇതിനായിട്ടുള്ള പുതിയ ടെൻഡർ ക്ഷണിച്ചു.
പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിക്കുന്ന പ്ലാന്റ് ആണ് ലക്ഷ്യമിടുന്നത്, ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 25 ആണ്, സമാനമായ പദ്ധതികൾ നടപ്പാക്കി അഞ്ചു വർഷത്തെ പരിചയം വേണമെന്ന് വ്യവസ്ഥയിൽ പറയുന്നു.
പ്രതിവർഷം 43,800 ടൺ മാലിന്യം കൈകാര്യം ചെയ്ത് പരിചയം വേണമെന്നും വ്യവസ്ഥയിലുണ്ട്.