Saturday, 22 April 2023

അങ്കമാലിയിലെ ഹോട്ടൽ വ്യാപാരിയുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു

SHARE
അങ്കമാലി: ചായകുടിച്ച ആൾ 10 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ അങ്കമാലിയിലെ ഹോട്ടൽ വ്യാപാരി ഷെരീഫിന്റെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചതായി പരാതി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ ജോലിക്കാര്‍ക്ക് കൂലി നല്‍കാനും പെരുന്നാള്‍ ആഘോഷിക്കാനും പണമില്ലാതെ ഷെരീഫ് ബുദ്ധിമുട്ടിലായി.
മാര്‍ച്ച് 29നാണ് ഷെരീഫിന്‍റെ അകൗണ്ടിലേക്ക് പത്ത് രൂപ യുപിഐ ട്രാൻസ്ഫർ ആയി എത്തിയത്. കുടിച്ച ചായയുടെ പണമായാണ് ഒരാള്‍ ഷെറീഫിന് ബാങ്ക് അകൗണ്ടിലേക്ക് അടച്ചു കൊടുത്തത്. പണം എത്തി മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് ബ്ലോക്ക് ആയി.
സംശയാസ്പദമായ ഇടപാടിനെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ബാങ്ക് അധികൃതർ ഷെരീഫിന് അറിയിച്ചത്.vബാങ്ക് അകൗണ്ട് മരവിപ്പിച്ചതോടെ ഷെരീഫിന്‍റെ സാമ്പത്തിക ഇടപാടെല്ലാം താറുമാറായി. പെരുന്നാള്‍ ആഘോഷം മാത്രമല്ല ജീവനക്കാരുടെ കൂലിപോലും കൊടുക്കാൻ പണമില്ലാത്ത അവസ്ഥയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷെരീഫ് കഴിഞ്ഞ 10 വർഷമായി അങ്കമാലിയിൽ ഹോട്ടൽ നടത്തിവരുകയാണ്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഷെരീഫ്.സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈം പോർട്ടലിലും കാൾ സെന്റർ നമ്പറായ 1930 ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് എന്ന് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
SHARE

Author: verified_user