Monday, 17 April 2023

വന്ദേഭാരത് ട്രെയിൻ ലക്ഷ്യം വയ്ക്കുന്നതു നിലവിലുള്ള കേരളത്തിലെ നിരന്തര യാത്രക്കാരെ

SHARE
ഇന്ത്യൻ സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമ്മാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ്
ഒരു ഇന്ത്യൻ അർദ്ധ അതിവേഗ (സെമി ഹൈ സ്പീഡ്) ഇന്റർസിറ്റി ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സമാനമായ ട്രെയിനിനേക്കാൾ 40% കുറവ് ചെലവ് കണക്കാക്കുന്നു. 
2019 ഫെബ്രുവരി 15 നാണ് ട്രെയിൻ ഇന്ത്യൻ റെയിൽ പാളത്തിലൂടെ ഓടി തുടങ്ങിയത്. ആദ്യം ട്രെയിൻ 18 എന്ന് നാമകരണം ചെയ്തതിനു ശേഷം പിന്നീട് 
  2019 ജനുവരി 27 ന് 'വന്ദേ ഭാരത് എക്സ്പ്രസ്' എന്ന് പേരിട്ടു. 
വന്ദേ ഭാരത് ട്രെയിനിൽ ഒരേസമയം 1128 യാത്രക്കാർക്ക് യാത്ര ചെയ്യാം. ലോക്കോമോട്ടീവ് എഞ്ചിൻ ഇല്ലാതെയാണ് ഇത് ട്രാക്കിൽ ഓടുന്നത്. നിരവധി നൂതന സൗകര്യങ്ങളോടെയാണ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്. അതിവേഗതയ്‌ക്കൊപ്പം ട്രെയിനിൻ്റെ സീറ്റുകൾ യാത്ര സുഖം നൽകുന്നതാണ്.
വന്ദേ ഭാരത് ട്രെയിനുകളിൽ ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, സിസിടിവി ക്യാമറകൾ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, വാക്വം അധിഷ്ഠിത ബയോ ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ട്രെയിനിന്റെ ഓരോ കോച്ചിലും നാല് എമർജൻസി പുഷ് ബട്ടണുകൾ നൽകിയിട്ടുണ്ട്. ഇത് അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്ക്  വളരെ പ്രയോജനം ചെയ്യുന്നുണ്ട്.കേരളാ ഹോട്ടൽ ന്യൂസിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അംഗമാക

SHARE

Author: verified_user