കൊച്ചി: യേശുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ആചരിക്കും. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തേറി വന്ന യേശുവിന്റെ ജറുസലം യാത്രയുടെ പ്രതീകമായുള്ള പ്രദക്ഷിണവും ഒലിവ് ചില്ലകൾക്കു പകരമായുള്ള കുരുത്തോലകളും പൂക്കളും ഈ ദിവസത്തെ മനോഹര കാഴ്ചകളാണ്. വിശുദ്ധ വാരാചരണത്തിനു ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും.