ചെന്നൈ: തമിഴ്നാട് മന്നാർകുടിയിൽ വേളാങ്കണ്ണി തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. ലില്ലി (60) എന്ന സ്ത്രീയും, എട്ടു വയസുള്ള കുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തൃശൂർ ഒല്ലൂരിൽ നിന്ന് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മന്നാർകുടിയിൽ വച്ച് വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. 47 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ 40 പേർക്ക്⁰ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
കേരള ഹോട്ടൽ ന്യൂസ്
https://www.keralahotelnews.com/?m=1