ന്യൂഡൽഹി: ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ലയായി കോട്ടയം. നിതി ആയോഗ് ( Niti Aayog)പുറത്തുവിട്ട ആദ്യ ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ( Multidimensional Poverty Index- MPI) ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തു വന്നത്.
ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവ ദരിദ്ര സംസ്ഥാനങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലായിട്ടുണ്ട്. നിതി ആയോഗ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ദരിദ്രരാണ്. ജാർഖണ്ഡിൽ ജനസംഖ്യയുടെ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും ദരിദ്രരാണ്.