എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്: ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ: രൂക്ഷ വിമർശനവുമായി അശ്വതി ശ്രീകാന്ത്.
ബ്രഹ്മപുരം തീപിടിത്തം ഉണ്ടാക്കിയ ദുരവസ്ഥയിൽ ബുദ്ധിമുട്ടുകയാണ് കൊച്ചി നഗരവാസികൾ. രണ്ടാഴ്ച എത്തിയിട്ടും പുക പൂർണ്ണമായും ശമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ജനങ്ങൾ പുക വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങളിൽ വലഞ്ഞിരിക്കുകയാണ്. ഇതിനിടയിൽ ഇപ്പോഴിതി വിഷയത്തിൽ അധികാരികളെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.
ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ് എന്നാണ് അശ്വതി വിമർശിക്കുന്നത്.
നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും.എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് എന്നും അശ്വതി ചോദിക്കുന്നു.