Thursday, 16 March 2023

മാർച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കൽ സമരം ഐ.എം.എ. സമരത്തിലേക്ക്

SHARE

*മാർച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കൽ സമരം*

*ഐ.എം.എ. സമരത്തിലേക്ക്*

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്. 


മാർച്ച് പതിനേഴാം തീയതി(17.03.2023) സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എയുടെയും ഐഡിഎയുടെയും ഭാരവാഹികൾ കോട്ടയത്ത്  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

17-ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ചികിത്സയിൽ നിന്നും മാറിനിന്നാണ് മെഡിക്കൽ സമരം നടത്തുക.

അഞ്ചു ദിവസത്തിൽ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവിൽ ആശുപത്രി അക്രമങ്ങൾ നടക്കുന്നത്. 

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്.

ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് പുതിയ രീതിയിൽ കൊണ്ടുവരുവാൻ സർക്കാർ എടുത്ത തീരുമാനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സഹർഷം സ്വാഗതം ചെയ്യുന്നു.

എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ
ഡോക്ടർക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്.

പോലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല.

ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് ബഹുമാനപ്പെട്ട കോടതികൾ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡോക്ടർമാർ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്.

കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ ചെയ്യുന്ന ഡോക്ടർമാരുടെ അതീവ ഗുരുതരമായ ഉത്കണ്ഠയും ആകാംക്ഷയും ഉൾക്കൊണ്ടുകൊണ്ട്. നിർഭയം ആത്മവിശ്വാസത്തോടെ ചികിത്സ നടത്തുവാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

*കോഴിക്കോട് സംഭവത്തിലെ എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക എന്നുള്ളതാണ് ഡോക്ടർമാർ ഒന്നടങ്കം ആവശ്യപ്പെടുന്ന സുപ്രധാന ആവശ്യം.*

താഴെപ്പറയുന്ന മറ്റ് ആവശ്യങ്ങളും ഐ.എം.എ. ഉന്നയിക്കുന്നു.

#ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക.

#ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക.

#ഫാത്തിമ ആശുപത്രിയിൽ ആക്രമണം നടന്നപ്പോൾ പ്രതികൾ രക്ഷിക്ക പ്പെടുവാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക.

#പ്രതിഷേധ സമരം നടത്തിയ ഡോക്ടർമാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക

രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക എന്നുള്ളത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ലക്ഷ്യം അല്ലെങ്കിൽ പോലും ഇത്തരം സമരങ്ങൾ ചെയ്യുവാൻ ഡോക്ടർമാർ നിർബന്ധിതമാകുന്നത് നിർഭാഗ്യകരമാണ്.

മാർച്ച് 17-ലെ സമരപരിപാടികളിൽ കേരളത്തിന്റെ പൊതുസമൂഹം സഹകരി ക്കുകയും ആശുപത്രി ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുവാൻ തയ്യാറാവുകയും ചെയ്യണമെന്ന് ഐ.എം.എ. ആവശ്യപ്പെടുന്നു.

ഡോ.റ്റി എസ് സഖറിയ (ഐഎംഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് മിഡ് സോൺ ജോയിൻറ് സെക്രട്ടറി)

ഡോ.ഏലിയാസ് ജോസഫ് ( ഐ എം എ ജില്ലാ പ്രസിഡൻ്റ്)

ഡോ.ഗണേശ് കുമാർ (ഐ എം എ ജില്ലാ സെക്രട്ടറി)

ഡോ.ജോസഫ് മാണി (ഐ എം എ മുൻ ദേശീയ വൈസ് പ്രസിഡൻ്റ്)

ഡോ.ജോസ് കുരുവിള (ജില്ല ചെയർമാൻ, ഐഎംഎ)

ഡോ.റോയി ഏബ്രഹാം കള്ളിവയലിൽ (ഐഎംഎ മുൻ സംസ്ഥാന പ്രസിഡൻ്റ്)

ഡോ.പ്രതാപ് കുമാർ ( ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ജില്ല ചെയർമാൻ)

ഡോ.സാബു കുര്യൻ (ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ)

ഡോ.വിഷി റ്റോം
(ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ)
SHARE

Author: verified_user