അയർലൻഡിലെ വാട്ടർഫോർഡിലുള്ള മലയാളിയായ റോഷൻ വാവള്ളില്‍ കുര്യാക്കോസ് അമേരിക്കയിലെ ബോസ്റ്റണില്‍ നടന്ന ലോക നാച്ചുറല്‍ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ വെങ്കല മെഡല്‍ നേടി. 40നും 50നും ഇടയില്‍ പ്രായമുള്ളവർക്കായുള്ള മാസ്റ്റേഴ്സ് വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. മെഡല്‍ നേട്ടം കൈവരിച്ച റോഷൻ അയർലൻഡിലെ മലയാളികള്‍ക്കാകെ അഭിമാനമായി മാറി. രണ്ടു മാസം മുൻപ് വെക്സ്ഫോർഡ് ന്യൂറോസില്‍ നടന്ന ഓള് അയർലൻഡ് മത്സരത്തില്‍ റോഷൻ വെള്ളി മെഡല്‍ നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോസ്റ്റണില്‍ നടന്ന ലോക ചാമ്ബ്യൻഷിപ്പിലേക്ക് യോഗ്യത ലഭിച്ചത്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ആദ്യകാല അംഗമായ റോഷൻ അയർലൻഡില്‍ നടന്ന ബോഡി ബില്‍ഡിംഗ് മത്സരങ്ങളില്‍ ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുണ്ട്. അയർലൻഡില്‍ കഴിഞ്ഞവർഷം നടന്ന ബോഡി ബില്‍ഡിംഗ് മത്സരത്തിലെ ഗോള്‍ഡ് മെഡല്‍ ജേതാവാണ് റോഷൻ. കേരളത്തില്‍ പഠനകാലത്തും റോഷൻ ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുണ്ട്. 1999, 2002 എന്നീ വർഷങ്ങളില്‍ ഇദ്ദേഹം കോട്ടയം ബസേലിയോസ് കോളജ് ചാമ്ബ്യനായിരുന്നു. 15 വർഷമായി അയർലൻഡിലുള്ള റോഷൻ വാട്ടർഫോർഡ് കിലുർബ്രിഡ്ജ് നഴ്സിംഗ് ഹോം ക്ലിനിക്കല്‍ നഴ്സിംഗ് മാനേജരാണ്. കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ പരേതനായ വാവള്ളില്‍ കരോട്ട് കെ.കെ. കുര്യക്കോസിന്റെയും (അച്ചൻകുഞ്ഞു) ചിന്നമ്മ കുര്യക്കോസിന്റെയും മകനാണ്. ഭാര്യ ജോബി സ്കറിയ. മക്കള്‍: ജൊഹാൻ റോഷൻ, റിയാനാ റോഷൻ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക