അൺ രജിസ്റ്റേർഡ് കെട്ടിട ഉടമയിൽ നിന്നും വാടകയ്ക്ക് എടുക്കുന്ന കെട്ടിടത്തിന്റെ ജി എസ് ടി വാടകയ്ക്ക് എടുത്ത വ്യാപാരി അടയ്ക്കണം എന്ന ജിഎസ്ടി കൗൺസിൽ തീരുമാനത്തിനെതിരെ ഭക്ഷ്യഉത്പാദന വിതരണ മേഖലയുടെ സംഘടനയായ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ.
കേരളത്തിലെ മുഴുവൻ ജിഎസ്ടി ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ വിവിധ എംഎൽഎമാരും എംപിമാരും, സംസ്ഥാന നേതാക്കളും ഉദ്ഘാടനം ചെയ്തു.
നിത്യോപക സാധനത്തിനും പാചകവാതകത്തിനുമെല്ലാം കുത്തനെ വില കയറിയിരിക്കുന്നത് ഈ വ്യവസായത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഹോട്ടലുകൾക്ക് ഒരുവിധത്തിലും വ്യാപാരം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാത്ത സാഹചര്യം ആണ്.അതിനിടയിലാണ് വാടകയ്ക്ക് 18% ജി. എസ്. ടി.
അടയ്ക്കണമെന്ന് അധിക ബാധ്യത വന്നിരിക്കുന്നത്. ഇൻപുട്ട് ടാക്സ് എടുക്കുവാനുള്ള അവകാശം ഹോട്ടലുകൾക്ക്യില്ലയെന്നിരിക്കെ ഈ നികുതി മുഴുവൻ ഹോട്ടലുടമകൾക്ക് നഷ്ടമാകും. വ്യാപാരികൾക്ക് ഒരുതരത്തിലും മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണുള്ളതെന്ന് ഉദ്ഘാടന പ്രസംഗങ്ങളിൽ എംഎൽഎമാരും എംപിമാരും ഐക്യകണ്ഠേനെ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അതാത് ജില്ലകളുടെ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ സമരത്തിൽ ഇതൊരു സൂചന സമരം ആണെന്നും ജിഎസ്ടി വിഷയത്തിന് പരിഹാരമായില്ലെങ്കിൽ പാർലമെന്റ് മാർച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് KHRA സംസ്ഥാന ജില്ലാ നേതാക്കൾ ആഹ്വാനം ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക