ഭക്ഷ്യ സുരക്ഷാ വകുപ്പ് കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ FSSAI - യുടെ പദ്ധതികളായ RUCO (Repurpose Used Cooking Oil ), Save Food, Share Food എന്നിവയെ കുറിച്ച് സെമിനാറും ഗ്രൂപ്പ് ചർച്ചയും 2024 നവംബർ 28ന് കോട്ടയം മാലിയിൽ വെച്ച് ജില്ലാ സബ് കളക്ടർ ശ്രീ രഞ്ജിത്ത് ഡി ഐ എ എസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ എ എ അനസ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷ ഓഫീസർമാരായ ശ്രീ സന്തോഷ് കുമാർ ജി എസ്, ഡോ. ദിവ്യ ജെ ബി എന്നിവർ RUCO, Save Food, Share Food എന്നീ വിഷയങ്ങളിൽ സെമിനാർ നയിച്ചു.
ഉപയോഗിച്ച പാചക എണ്ണ FSSAI അംഗീകരിച്ചിട്ടുള്ള അഗ്രിഗേറ്റേഴ്സ് വഴി നിയമപ്രകാരം ശേഖരിച്ച് ബയോ ഡീസൽ ആക്കി മാറ്റുന്നതാണ് RUCO പദ്ധതി. ഇതുവഴി ജില്ലയിൽ ഉപയോഗിച്ച പാചക എണ്ണയുടെ പുനരുപയോഗം തടയുക എന്നതാണ് ലക്ഷ്യം.
ഭക്ഷണം പാഴാക്കാതിരിക്കുക ഭക്ഷണ ദാനം പ്രോത്സാഹിപ്പിയ്ക്കുക എന്നതാണ് Save Food Share Food - ന്റെ ലക്ഷ്യം. കോട്ടയം ജില്ലയിലെ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും (KHRA) ബേക്കറി,കാറ്ററിംഗ് അസോസിയേഷൻ, ഭാരവാഹികളും അംഗങ്ങളും തട്ടുകടകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകർ, കോളേജ് വിദ്യാർത്ഥികൾ അധ്യാപകർ RUCO അഗ്രിഗേറ്റേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ഡോക്ടർ അക്ഷയ വിജയൻ, ഡോക്ടർ സ്നേഹ എസ് നായർ എന്നിവരും സെമിനാറിൽ പങ്കെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക