കുമളി: പതിനാലുകാരിയുടെ വിവാഹം നടത്തുവാനുള്ള നീക്കം പോലീസ് ഇടപെട്ട് തടഞ്ഞു. 'വരൻ' അറസ്റ്റിലായി. കുമളി മുരുക്കടിയില്‍ (വിശ്വനാഥപുരം) ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തിയ തമിഴ്നാട് സ്വദേശി ഗോപി (25) ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈൻ പ്രവർത്തകർ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ചൈല്‍ഡ് ലൈന്റെ പരാതിയെത്തുടർന്ന് തമിഴ്നാട് സ്വദേശികളും ഇപ്പോള്‍ കുമളി മുരുക്കടിയില്‍ സ്ഥിര താമസക്കാരുമായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക