ഹോട്ടലുകൾക്ക് പൂട്ട് വീഴുന്നു
വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നഷ്ടം സഹിച്ച് നടത്തിക്കൊണ്ടു പോകാൻ കഴിയാത്തതിനാല്‍ സമീപകാലത്ത് നിരവധി ഹോട്ടലുകള്‍ ജില്ലയില്‍ അടച്ചു പൂട്ടിയെന്നാണ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നത്. അനധികൃത വഴിയോര തട്ടുകടകളും ഹോട്ടലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
ഇത്തരം അനധികൃത കടകൾക്ക് പിന്നിൽ രാഷ്ട്രീയ പാർട്ടികളോ, വാർഡ് കൗൺസിലർമാരോ ഒത്താശ ചെയ്യുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു, ഇനി അഥവാ എന്തെങ്കിലും നടപടികൾ എടുത്താൽ രാഷ്ട്രീയപ്പാർട്ടി ഭേദമെന്യേ ഇവർക്കുവേണ്ടി സംസാരിക്കാൻ ഉദ്യോഗസ്ഥരുടെ മേൽ വലിയ സമ്മർദ്ദം ഉണ്ടാകുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അതിനാൽ പലപ്പോഴും ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കാതെയും പോകുന്നു. ലൈസൻസും ഫീസും മറ്റു വൻചാർജുകളും നല്‍കി ഹോട്ടലുകള്‍ പ്രവർത്തിക്കുമ്ബോഴാണ് ഇവയൊന്നുമില്ലാതെ റോഡരികില്‍ ഷീറ്റ് വലിച്ചുകെട്ടി അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നതെന്ന് ഇവർ പറയുന്നു. ആരംഭിച്ച് മാസങ്ങള്‍ കൊണ്ട് ഹോട്ടലുകള്‍ പൂട്ടിപ്പോകുകയോ മറ്റൊരു കടയായി മാറുകയോ ഉടമ മാറുകയോ ചെയ്യുന്നതും പതിവാണെന്നും പറയുന്നു.
വാടകയിലും ജി.എസ്.ടി. വർദ്ധന
ഹോട്ടല്‍ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി വാടകയിലും ജി.എസ്.ടി വർദ്ധന. ഇനി മുതല്‍ വാടകയ്ക്ക് മേല്‍ പതിനെട്ടു ശതമാനം ജി.എസ്.ടി കൂടി വരുന്നതോടെ നടത്തിപ്പുകാർക്ക് വലിയ ബാദ്ധ്യതയാണ് വന്നുചേരുന്നത്. കെട്ടിട ഉടമകള്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷൻ ഇല്ലെങ്കില്‍ വാടകക്കാരായ വ്യാപാരികള്‍ വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി നല്‍കണമെന്നാണ് ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം. അടിക്കടിയുള്ള പാചകവാതക വിലക്കയറ്റം മൂലമുള്ള പ്രതിസന്ധിക്ക് പിന്നാലെയാണ് വാടകക്ക് മേലുള്ള ജി.എസ്.ടിയും വഹിക്കേണ്ട സ്ഥിതിയുള്ളത്. ഇതോടെ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ചെറുകിട ഹോട്ടല്‍ വ്യാപാരികളാണ്. ജില്ലയില്‍ അയ്യായിരത്തോളം ഹോട്ടലുകളുണ്ട്. ഇവയില്‍ മിക്കവയും വാടക കെട്ടിടത്തിലാണ് പ്രവർക്കുന്നത്. തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങള്‍ക്കും വാടക നല്‍കണം. അരലക്ഷത്തോളം തൊഴിലാളികള്‍ ഹോട്ടല്‍ മേഖലയെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. പുതിയ തീരുമാനത്തിനെതിരെ കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധനവുമായി രംഗത്ത് വന്നിട്ടുണ്ട്.
''ഹോട്ടല്‍ വ്യവസായത്തില്‍ എല്ലാ മേഖലയിലും പീഡിപ്പിക്കപ്പെടുകയാണ്.18 ശതമാനം ജി.എസ്.ടി എന്നത് അംഗീകരിക്കാൻ കഴിയില്ല.സർക്കാർ ജി. എസ്. ടി അപാകത പരിഹരിക്കണം. ഹോട്ടലുകളെ എം. എസ്. എം. ഇയിലേക് ചേർക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവുണ്ടെങ്കിലും ,സംസ്ഥാന സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധി കാരണം അത് നടപ്പിലാക്കാൻ കഴിയാതെ വരികയാണ്. വിലക്കയറ്റം ദിനംപ്രതി വർദ്ധിക്കുമ്ബോഴുംപൊതു വിപണിയെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്തതും വലിയ വീഴ്ചയാണ്.''
ബാലകൃഷ്ണ പൊതുവാള്‍,
സംസ്ഥാന ജനറല്‍ സെക്രട്ടറി,
കേരളാ ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക