ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി അബുദാബി. ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്‌സുകളെ അടിസ്ഥാനമാക്കിയാണ് അബുദാബി ഒന്നാമതെത്തിയത്. 88.2 പോയിൻറെ സുരക്ഷിത്വത്തിനും കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് 11.8 പോയിൻ്റുമാണ് അബുദാബിക്ക്. 2024 ലെ ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ (EIU) ഗ്ലോബൽ ലൈവബിലിറ്റി പ്രകാരമാണ് ഈ കണക്കുകൾ.ഇതിൻ മിഡിൽ ഈസ്റ്റിലും ദക്ഷിണാഫ്രിക്കയിലുമായി ഏറ്റവും കൂടുതൽ ആളുകൾ ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരമായാണ് അബുദാബിയെ തെരഞ്ഞെടുത്തത്. സുരക്ഷിത്വത്തോടെ ജീവിക്കാൻ സാധിക്കുന്നതും കുറഞ്ഞ കുറ്റകൃത്യ നിരക്കുമാണ് അബുദാബിയിലുള്ളത്. ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷിതത്ത്വവും കുറവായതിനാൽ, വിനോദസഞ്ചാരികൾ പുതിയ സ്ഥലങ്ങളിലേക്ക് പോകാൻ ഭയപ്പെടാറുണ്ട്. എന്നാൽ, അബുദാബിയിലേക്ക് വിനോദസഞ്ചാരികൾക്ക് വിശ്വാസത്തോടെ യാത്രചെയ്യാൻ കഴിയുന്ന സാഹചര്യമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക