തൃശൂര്‍ : ദേശീയപാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം
സ്വര്‍ണം കവര്‍ന്ന കേസിലെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിന്റെ
നേതാവ് ഇന്‍സ്റ്റഗ്രാം താരം. കവര്‍ച്ച ആസൂത്രണം ചെയ്തു
നടപ്പാക്കിയ സംഘത്തലവന്‍ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം
ചിറപ്പാട്ടില്‍ റോഷന്‍ വര്‍ഗീസിന് (29) ഇന്‍സ്റ്ററഗാമില്‍
അരലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. റോഷന്‍ മോഷ്ടാവാണെന്ന്
ഫോളോവേഴ്‌സിന് മിക്കവര്‍ക്കും അറിയില്ല. പ്ലസ്ടുവരെ പഠിച്ച
റോഷന്‍ 22 കേസുകളുണ്ട്. കവര്‍ച്ച നടന്ന സമയത്ത്
അതുവഴിപോയ സ്വകാര്യ ബസിലെ ക്യാമറയില്‍ പതിഞ്ഞ
ദൃശ്യമാണ് നിര്‍ണായകമായത്.
റോഷന്റെ സംഘത്തിരിപ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തിരു
ഷിജോ വര്‍ഗീസ് (23), തൃശൂര്‍ എസ്‌എന്‍ പുരം പള്ളിനട ഉയളക്കൽ
സിദ്ദീഖ് (26), നെല്ലായി കൊളത്തൂര്‍ തൈവളപ്പില്‍ നിശാന്ത് (24),
കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പില്‍ നിഖില്‍ നാഥ് (36)
എന്നിവരെയും സിറ്റി പൊലീസ് പിടികൂടി. ഇവരെ റിമാന്‍ഡ് ചെയ്തു
ഇനി നാലുപേര്‍ പിടിയിലാകാനുണ്ട്. കോയമ്പത്തൂരിലെ
സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നു തൃശൂരിലെ
ജ്വല്ലറിയിലേക്കു രണ്ടരക്കിലോ സ്വര്‍ണമാലകളുമായി
സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ പട്ടിക്കാട് കല്ലിടുക്കിൽ
വച്ചാണു ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ഏറെ ദൂരം യുവാക്കളുടെ
കാറിനെ 3 കാറുകളില്‍ പിന്തുടര്‍ന്ന ഇവര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ
ചില്ലു തകര്‍ത്തു ഡോര്‍ തുറന്നു. കത്തി കഴുത്തില്‍വച്ചു
ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വര്‍ണം
ഒളിപ്പിച്ചു വച്ചിരുന്ന കാറും ഇവര്‍ കൈവശപ്പെടുത്തി. പ്രതികളില്‍
സിദ്ദീഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ ചൊവ്വാഴ്ച പുലര്‍ച്ചെ
മൂന്നുരയ്ക്കു കൂതിരാനിൽ നിന്നു പിടികൂടിയിരുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക