Sunday, 4 August 2024

ദുരന്തത്തിന്‍റെ ആറാം ദിനം; ചാലിയാറിൽ ഇന്നും വ്യാപക തെരച്ചിൽ

SHARE


കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ചാലിയാറിൽ വീണ്ടും വ്യാപക തെരച്ചിൽ ആരംഭിച്ചു. ചാലിയാറില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണ് തെരച്ചിൽ. പന്തീരാങ്കാവ് മാവൂർ,വാഴക്കാട്, മുക്കം, പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് തെരച്ചിൽ നടത്തുന്നത്.
പൊലീസും ടിഡിആർഎഫ് വളണ്ടിയർമാരും പ്രാദേശിക മുങ്ങൽ വിദഗ്‌ധരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
ചാലിയാറിന്‍റെ ഇരു ഭാഗങ്ങളിലുമുള്ള കാടുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് (04-08-2024) പ്രധാനമായും തെരച്ചിൽ നടക്കുക. യന്ത്രങ്ങൾ ഘടിപ്പിച്ച വലിയ വഞ്ചികളും ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചിൽ. കഴിഞ്ഞ രണ്ട് ദിവസമായി മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടായിരുന്നെങ്കിലും ചാലിയാറിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ വലിയ രീതിയിൽ അടിയൊഴുക്ക് ചാലിയാറിൽ അനുഭവപ്പെടുന്നുണ്ട്.
അതേസമയം ഇന്ന് രാവിലെ പെയ്‌ത ശക്തമായ മഴ തെരച്ചിലിന് വലിയ പ്രതിബന്ധം സൃഷ്‌ടിച്ചു. തെരച്ചിലിനിടയിൽ ചാലിയാറിൽ പലയിടത്ത് നിന്നായി വളർത്ത് മൃഗങ്ങളുടെ ജീര്‍ണിച്ച ശരീരം കണ്ടെത്തി.
വരും ദിവസങ്ങളിലും ചാലിയാറിൽ വ്യാപകമായി തെരച്ചിൽ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user