പാലാ:ഇൻഷുറൻസ് പോളിസി നിലനിക്കെ ക്ലെയിം തുക നിരസിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം എന്ന് കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി.പാലാ മേലുകാവ് സ്വദേശി വി ജെ തോമസ് ടാറ്റ എ ഐ ജി ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2020 നവംബറിൽ പോളിസി എടുത്ത ഹർജിക്കാരൻ 2021 ൽ പോളിസി കൃത്യമായി പുതുക്കിയിരുന്നു. എന്നാൽ 2022 മെയ് മാസം കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട പരാതികാരന് ഡോക്ടർമാർ സെപ്റ്റോപ്ലാസ്റ്റിക്കും ഫങ്ഷണൽ എൻഡോസ്കോപിക് സൈനസ് സർജരിക്കും നിർദേശിച്ചു. സർജറിക്ക് ശേഷം ക്ലെയിം കിട്ടുന്നതിനായി പരാതിക്കാരൻ അപേക്ഷ നൽകിയെങ്കിലും പോളിസി പ്രകാരം നിശ്ചിത രണ്ട് വർഷത്തെ എക്സ്ക്ലൂഷൻ കാലാവധി ഉള്ള അസുഖം ആണെന്ന് പറഞ്ഞ് കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു.
എന്നാൽ പോളിസി എടുത്ത സമയത്ത് പരാതിക്കാരന് കമ്പനി നൽകിയ രേഖകളിൽ ഒന്നിലും തന്നെ കാത്തിരുപ്പ് കാലയളവ് ബാധകമായ രോഗങ്ങളുടെ വിവരണം ഉൾപ്പെടുത്തിയിരുന്നില്ല എന്ന പരാതികാരന്റെ വാദം ശരി വച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
എല്ലാ പോളിസി ഉടമകൾക്കും പോളിസി നിബന്ധനകളുടെയും മറ്റ് വ്യവസ്ഥകളുടെയും ഹാർഡ് കോപ്പി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് പോളിസിക്ക് കീഴിലുള്ള അവരുടെ അവകാശങ്ങൾ പൂർണമായി മനസ്സിലാക്കുന്നതിനും വിനിയോഗിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് വി എസ് മനുലാൽ പ്രസിഡന്റും ബിന്ദു ആർ, കെ എം ആന്റോ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിരീക്ഷിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക