കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച 14കാരന്‍റെ സമ്പർക്കപട്ടികയിൽ 246 പേരെന്ന് ആരോഗ്യമന്ത്രി. ഇതിൽ 63 പേർ ഹൈറിസ്ക്ക് പട്ടികയിലാണ്. സമ്പർക്ക പട്ടികയിൽ ഉള്ള രണ്ട് പേർക്ക് പനിയുണ്ട്.
ഇവർ കുട്ടികളാണ്. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ ഒരാൾക്ക് വൈറൽ പനി സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ ബാധിച്ച കുട്ടി എത്തിയ ആശുപത്രികളിലെ സിസിടിവി പരിശോധിക്കും. ആരെയും വിട്ടുപോകില്ലെന്നും മന്ത്രി അറിയിച്ചു.
പതിനാലുകാരന്‍റെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14കാരൻ ജൂലൈ 11 മുതൽ 15 വരെയുളള തീയതികളിൽ ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക്, പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി, മൗലാന ഹോസ്‌പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശം ആരോഗ്യ മന്ത്രി നല്‍കി.
വിശദമായ റൂട്ട് മാപ്പ് ഇങ്ങനെ :
11-07-24-ന് രാവിലെ 7.18 ഓടെ ചെമ്പ്രശ്ശേരിയിലെ വീട്ടില്‍ നിന്നും സിപിബി ബസ്സില്‍ ബ്രൈറ്റ് ട്യൂഷൻ സെന്‍ററിലേക്ക്.
12-07-2024-ന് രാവിലെ 8 മണി മുതല്‍ 8.30 വരെ ഡോക്‌ടര്‍ വിജയന്സ് ക്ലിനികില്‍.
13-07-2024-ന് രാവിലെ 7മണി മുതല്‍ 7.30 വരെ പികെഎം ഹോസ്പിറ്റൽ പീഡിയാട്രിക് ഒപിയില്‍
15-07-2024 രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ പികെഎം ഹോസ്‌പിറ്റൽ എമർജൻസിയിലും ഒപിയിലും
8.30 മുതല്‍ മൗലാന ആശുപത്രി മലപ്പുറം എമർജൻസിയിലും ഐസിയുവിലും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക