Thursday, 27 June 2024

അയൽവാസിയെ കൊലപ്പെടുത്തിയ കേസില്‍ നിയമ വിദ്യാര്‍ഥിക്ക് ജീവപര്യന്തം തടവ്

SHARE


ഉത്തർപ്രദേശ്: കാൺപൂരില്‍ ഏഴ് വർഷം മുമ്പ്, കവർച്ചയ്ക്കിടെ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്. 2017 ജൂലൈ 12 നാണ് അയല്‍വാസിയായ നിഷ കെജ്‌രിവാളിനെ (52) പ്രതി വീട്ടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്. പ്രതിയായ ആദിത്യ നരേൻ സിങ്ങിനാണ് കോടതി ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടക്കുന്ന കാലയളവില്‍ ഇയാൾ നിയമ വിദ്യാര്‍ഥിയായിരുന്നു.
വീട്ടിൽ തനിച്ചായിരുന്ന നിഷയെ മോഷണത്തിനിടയില്‍ ആദിത്യ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ ആദിത്യയുടെ വീട്ടിൽ നിന്ന് സ്വർണം വെള്ളി ആഭരണങ്ങളും 1.4 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ജില്ലാ സർക്കാർ അഭിഭാഷകൻ വിനോദ് ത്രിപാഠി വാദിച്ചു. ക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്‌തതെന്നും ഇരയുടെ മുഖത്ത് ചുറ്റികയും കത്തിയും ഉപയോഗിച്ച് അടിച്ചതായും അദ്ദേഹം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ രാജൻ കുമാർ റാവത്ത് നിരവധി പിഴവുകൾ വരുത്തിയതായി നിരീക്ഷിച്ച അഡീഷണൽ സെഷൻസ് ജഡ്‌ജി, കോടതി ഉത്തരവിൻ്റെ പകർപ്പ് "ഉചിതമായ നടപടി"ക്കായി പൊലീസ് കമ്മീഷണർക്ക് അയയ്ക്കാൻ നിർദ്ദേശിച്ചു.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 

SHARE

Author: verified_user