എറണാകുളം: നേര്യമംഗലം വനമേഖലയില്‍ കാട്ടാനകൂട്ടത്തിന്‍റെ മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍. ഇന്നലെയാണ് സംഭവം. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ അഞ്ചാംമൈല്‍ ഭാഗത്ത് വച്ചാണ് നേര്യമംഗലം സ്വദേശി കാട്ടാന കൂട്ടത്തിന്‍റെ മുമ്പില്‍പ്പെട്ടത്.
വാളറ ഭാഗത്തേക്ക് പോകുകയായിരുന്ന ഇയാൾ ഇരുചക്രവാഹനം റോഡിലുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിന് പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ കുറെ നാളുകളായി ദേശീയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നതായാണ് വിവരം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക