ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഒരു കരിങ്കല്ലിന്റെ സ്ഥൂപം കണ്ടവരുണ്ടാകും..
ആ സ്ഥൂപം എന്തിനാണ് അവിടെ നാട്ടിയത് എന്ന് പലർക്കുംമറിയില്ല.
അത് പറഞ്ഞ്‌കൊടുക്കേണ്ടവർ പറഞ്ഞ്‌കൊടുത്തട്ടുമില്ല (വളരെ കുറച്ച്‌പേർക്ക് അറിയാം) സാധാരണ കൊച്ചിക്കാർക്ക്‌പോലും അറിയില്ല എന്തിനാണ് ആ സ്ഥൂപം നാട്ടിയിരിക്കുന്നത് എന്ന്..
ഒരുപാട് ചരിത്രങ്ങള്‍ കൊച്ചിയില്‍ ഇപ്പോഴും യുവതലമുറകള്‍ അറിയാതെ മണ്ണില്‍ പൂണ്ട് കിടക്കുകയാണ്‌്
ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ആ സ്ഥൂപത്തില്‍ ചില നോട്ടിസുകള്‍ ഒട്ടിച്ചട്ടുണ്ടാകും
""വാണ്‍ഡട്'' പോസറ്റുകള്‍
നോട്ടിസുകള്‍ അലക്ഷ്യമായി ഒട്ടിച്ചിരിക്കുന്ന ഈ സ്ഥൂപം ചിലപ്പോള്‍ നിങ്ങളും കണ്ടിട്ടുണ്ടാകും
പക്ഷെ ഈ സ്ഥൂപം വെറുമൊരു കരിങ്കല്ല,
കൊച്ചിമാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും വലിയ തീപിടുത്തത്തിന്റെ കഥയുടെ സമരണയും ആയ് നില്‍ക്കുന്ന ചരിത്ര സമാരകം ആണ്
1800 കാലഘട്ടം..
പോർച്ച്‌ഗീസുകാരും, ബ്രിട്ടീഷുകാരും കൊച്ചിയുടെ അറബികടലിനെ പിടിച്ച്‌വെച്ചിരിക്കുന്ന കാലം
അറബികടലിലൂടെ ഇന്ത്യക്കാരന്റെ
ഒരു നൗക പോകണമെങ്കില്‍ , ബ്രിട്ടീഷ്‌കാരുടെ അഌവാദം വാങ്ങണംമായിരുന്നു.
കൊച്ചി കപ്പല്‍ നിർമ്മാണത്തിന് പേരുകേട്ട കാലം
പത്തേമാരികള്‍ കോഴിക്കോട് ആണ് നിർമ്മാണമെങ്കില്‍ ആധൂനിക കാലത്തെ കപ്പലുകള്‍ നിർമ്മിക്കുന്ന സ്ഥലം കൊച്ചിയായിരുന്നു.
ആ ക്രഡിറ്റ് ഇന്നും കൊച്ചി ആർക്കും വിട്ട്‌കൊടുത്തട്ടില്ല
ആ കാല ഘട്ടത്തില്‍ ഉരുക്ക്‌കൊണ്ടല്ല , തേക്ക് കൊണ്ടാണ് വലിയ കപ്പലുകള്‍ കൊച്ചിയില്‍ ഉണ്ടാക്കിയിരുന്നത്
പിന്നീടാണ് ഉരുക്ക്‌കൊണ്ട് കപ്പലുണ്ടാക്കാന്‍ കൊച്ചിന്‍ ഷിപ്പിയാർഡ് തുടങ്ങിയത്
ബ്രിട്ടീഷ്‌കാലത്ത്
കൊച്ചി അറിയപ്പെട്ടത് ബ്രിട്ടീഷ് കൊച്ചി എന്നായിരുന്നൂ
ബ്രിട്ടീഷ് കൊച്ചിയില്‍ എല്ലാത്തരം വ്യവസായങ്ങള്‍ ചെയ്യുന്നതും വിദേശ കമ്പനികള്‍ ആയിരുന്നു
ബ്രിട്ടീഷ്‌കാർ കൊച്ചിയുടെ തീരങ്ങളില്‍ തദ്ധേശിയർക്ക് ഒരു കമ്പനിപോലും പണിയാന്‍ അനുവധിക്കില്ല
കൊച്ചിയുടെ തീരത്തെ പ്രധാന വിദേശ കമ്പനികള്‍ ഇവയായിരുന്നു വോള്‍കാർട്ട് ബ്രോസ് (ഇപ്പോള്‍ വോള്‍ട്ടാസ്)
പിയേർസ് ലെസലി, ഡാരാ സമെയില്‍,ആസ്‌പിന്‍വാള്‍,ബ്രിന്‍ണ്ടന്‍,...
കേരളത്തിന്റെ പ്രക്യതി സമ്പത്തുകള്‍ ഊ റ്റിയിടത്ത് വിദേശത്തേയക്ക് അയക്കുക എന്നതായിരുന്നു ഈ കമ്പനികളുടെ പ്രധാന ലക്ഷ്യം
ഈ അവസ്ഥയിലാണ് തദ്ധേശിയനായ ഒരാള്‍ കൊച്ചിയില്‍ ഒരു കപ്പല്‍ നിർമ്മിക്കുന്നു
അതിമനോഹരമായ ഒരു ചരക്ക് കപ്പല്‍ കൊച്ചി ഷിപ്പിയാർഡില്‍ പണിപൂർത്തിയാക്കി
അഞ്ചൂറ്‌ടണ്‍ ഭാരം ചുമക്കാന്‍ കഴിയുന്ന ""ചന്ദ്രഭാഌ'' എന്ന കപ്പല്‍ നീറ്റില്‍ ഇറക്കി
ഇത് കണ്ട് അസൂയാലുക്കളായ ബ്രിട്ടീഷ് കച്ചവടക്കാർ
മേലധികാരികളെ വിവരം അറിയിച്ചു
തദ്ധേശിയർ ഒരു കാണവശാലും വ്യവസായികമായ് വളരരുത് എന്ന് ആഗ്രഹിക്കുന്ന ബ്രിട്ടീഷ്‌കാർ ""ചന്ദ്രഭാഌ'' എന്ന കപ്പലിനെ വ്യവസായ അടിസ്ഥാനത്തില്‍ ""വർക്ക്'' ചെയ്യാന്‍ അനുവദിച്ചില്ല
കപ്പലുടമ കേസിന് പോയി
സാങ്കേതിക കാരണം പറഞ്ഞ് ""ബ്രിട്ടീഷ് കോടതി'' ചന്ദ്രഭാനുവിനെ കൊച്ചികായലില്‍ കെട്ടിയിടാന്‍ ഉത്തരവിട്ടു.
അപ്പീലിന് പോയ് , അതുവരെ വോള്‍ കാർട്ട് കമ്പനിയുടെ സമീപം കപ്പല്‍ നങ്കൂരമിട്ടിരിക്കാന്‍ ഉള്ള അനുവാദം കിട്ടി.
ബ്രിട്ടീഷ് കമ്പനി ആയിരുന്നു
വോള്‍ കാർട്ട് ബ്രോസ്.
കൊപ്ര ആട്ടി വെളിചെണ്ണ കയറ്റ്‌മതിയായിരുന്നു പ്രധാന ഉല്‍പ്പന്നം, കയർ ഉല്‍പ്പന്നങ്ങളും
ഇവിടെ നിന്ന് അന്യരാജ്യങ്ങളിലേയക്ക് കയറ്റ്‌മതി ചെയ്യ്‌തിരുന്നു.
സുഗന്ധവ്യജഞനങ്ങളുടെ കയറ്റ്‌മതിയും ഉണ്ടായിരുന്നു.
കോടതിയില്‍ ജയിച്ച് കയറാം
കപ്പല്‍ സ്വതന്ത്രം ആക്കാം എന്ന് ഉടമ കരുതിയിരിക്കുന്ന സമയം..
1889 ജഌവരി നാലാം തിയതി
അത് സംഭവിച്ചു....!!!
ചന്ദ്രഭാഌ എന്ന കപ്പലില്‍ നിന്നും പുക ഉയരുന്നത് അടുത്തുള്ള കമ്പനിയിലെ തൊഴിലാളികളുടെ ശ്രദ്ധയില്‍ പ്പെട്ടു
പിന്നീട് കാണുന്നത് തീ നാളം ആണ്
വോള്‍ക്കാർട്ട് ബ്രോസ് എന്ന കമ്പനിയുടെ അടുത്താണ് ചന്ദ്രഭാഌവിനെ തളച്ചിട്ടിരിക്കുന്നത്
കപ്പല്‍ നിമിഷനേരം കൊണ്ട് തീഗോളമായ് മാറിയിരുന്നു.വോള്‍ക്കാട്ട് ബ്രോസ് അധികാരികള്‍ ഉടന്‍തന്നെ കമ്പനിയില്‍ ജോലിചെയ്യുന്ന കാർപ്പന്റർ മാരോട് പറഞ്ഞു ഷിപ്പിന്റെ വടം മുറിച്ച് മാറ്റാന്‍
കമ്പനിയെ രക്ഷപ്പെടുത്താന്‍ കണ്ട അധികാരികളുടെ ഒരു ബുദ്ധി കൂടിയായിരുന്നു
കപ്പലിന്റെ വടം മുറിച്ച്‌മാറ്റി....
കപ്പല്‍ കൊച്ചികായലിലൂടെ തീ കൊണ്ട് മൂടിയ ഒരു രക്‌തരക്ഷസിനെ പോലെ അലറികൊണ്ട് ഒഴുകി നടന്നു...
ആരോടോയുള്ള പ്രതികാരം പോലെ..!!
കാറ്റ് എതിർവശത്ത് നിന്നും വീശി
കപ്പല്‍ കാറ്റിനഌസരിച്ച് നിങ്ങാന്‍ തുടങ്ങി
കാറ്റിന്റെ ഗതിയില്‍ ഷിപ്പ് ആദ്യം പോയത് തന്നെ കെട്ട് അഴിച്ച്‌മാറ്റിയ വോള്‍ക്കാർട്ട് ബ്രോസ് എന്ന കമ്പനിയുടെ അടുത്തേക്കാണ്
കപ്പല്‍ വരുന്നത്‌കണ്ട് തൊഴിലാളികളും, ഓഫിസർമാരും കമ്പനിവിട്ട് ഇറങ്ങിഓടി
ചന്ദ്രഭാഌ എന്ന കപ്പല്‍ ബ്രിട്ടീഷ് കമ്പനികളിലെ അഭിമാനമായ വോള്‍ക്കാർട്ട് ബ്രോസിനെ നിമിഷ നേരം കൊണ്ട് അഗ്‌നക്കിരയാക്കി
കൊപ്രയും , വെളിച്ചെണ്ണയും കയറുല്‍പ്പന്നങ്ങളും
ആയിരുന്നു കൂടുതലും സുഗന്ധവ്യജഞനങ്ങളും ഉണ്ടായിരുന്നു..
എല്ലാം ചന്ദ്രഭാഌവിന്റെ പ്രതികാരത്തില്‍ ആളികത്തി...
വോള്‍ക്കാർട്ട് ബ്രോസിനെ കത്തിചാമ്പലക്കിയതിന് ശേഷം കപ്പല്‍ നേരെ പോയത് കൊച്ചി തീരത്തിന്റെ അഭിമാനമായ "" ഡാറസമെയില്‍'' എന്ന കമ്പനിയിലേയക്കാണ്
നിമിഷനേരം കൊണ്ട് ആ കമ്പനിയും അഗ്‌നിക്കിരയായ്...കായലിന്റെ തീരത്തുള്ള ചെറുതും വലുതുമായ പല കമ്പനികളും ഗോഡൗണുകളും അഗ്‌നിക്കിരയായി...
അതിന് ശേഷം ബ്രിട്ടീഷ് കമ്പനികളില്‍ അഭിമാന നേട്ടമുണ്ടാക്കുന്ന ആസ്‌പിന്‍വാള്‍ കമ്പനിയിലേയക്കാണ് ആസ്‌പിന്‍വാളും ചന്ദ്രഭാഌവിന്റെ തീഗോള താണ്ഡവത്തിന് ഇരയായി...
ഇതിനിടയില്‍ തീ കെടുത്താഌള്ള
ശ്രമങ്ങള്‍ നടത്തുന്നുണ്ട് അതൊന്നും ചന്ദ്രഭാഌവില്‍ ഒരു കുലുക്കവും ഉണ്ടായില്ല
കൊച്ചിയുടെ കായലോരങ്ങളെ
ഭയത്തിന്റെയും , ഭീതിയുടെയും നിമിഷങ്ങള്‍ സമ്മാനിച്ച് ചന്ദ്രഭാഌ എന്ന കപ്പല്‍ ആരോ പറഞ്ഞ്‌വിട്ടത് പോലെ ""ബ്രിണ്‍ണ്ടന്‍'' എന്ന കമ്പനിയിലേയക്ക് ആണ്...
ബ്രിട്ടീഷ് മേല്‍ക്കോയമയില്‍ അഹങ്കരിച്ചിരുന്ന ബ്രിണ്‍ണ്ടന്‍ കമ്പനിയെയും ചന്ദ്രഭാഌ എന്ന കൊച്ചിയില്‍ പണിത ഇന്ത്യന്‍ കപ്പല്‍ അഗ്‌നിക്ക് ഇരയാക്കി...
ഏതോ ഒരു ഇന്ത്യന്‍ വിപ്ലവകാരിയുടെ പ്രതികാരത്തോടെ....!!
അവസാനം അവള്‍ നീങ്ങിയത് പിയേർസ് ലില്ലി എന്ന കമ്പനിയിലേയക്കാണ്
ആ കമ്പനിയെയും അഗ്‌നിക്ക് ഇരയാക്കി കരയിലെ പ്രധാന ബ്രിട്ടീഷ് കമ്പനികളെയും ഇല്ലാതാക്കി
കല്‍വത്തിയുടെ ഭാഗത്തേയക്കായ് ചന്ദ്രഭാഌവിന്റെ പുറപ്പെടല്‍ കല്‍വത്തിയിലുള്ള 300 ഓളം വീടുകള്‍ ചന്ദ്രഭാഌവിന്റെ അഗ്‌നിനാക്ക് വിഴുങ്ങി....
കല്‍വത്തി മുസ്ലിം പള്ളിയുടെ അടുത്ത് എത്തിയ, ചന്ദ്രഭാഌ ഏതാഌം നിമിഷങ്ങള്‍ക്കുള്ളില്‍
തീഗോളമായ ചന്ദ്രഭാഌ കൊച്ചികായലില്‍ സ്വയം മുങ്ങിത്താണു...
കല്‍വത്തി മുസ്ലിംപള്ളിയെ മറച്ച്‌കൊണ്ട് തീയും പുകയും ഉയർന്നു.. പള്ളിക്ക് പ്രത്യേകിച്ചു വലിയ കേടുപാടകള്‍ സംഭവിച്ചില്ലയെങ്കിലും ചെറിയ കേട്‌പാടുകള്‍ സംഭവിച്ചു.....
കൊച്ചികണ്ട ഏറ്റവും വലിയ തീപിടുത്തത്തിന്റെ സമാരകമായ് കല്‍വത്തി പള്ളി ഇന്നും
തലഉയർത്തി നില്‍ക്കുന്നുണ്ട്..
ബ്രിട്ടീഷ്‌കാർ പിന്നീട് ഇതിനെ The Great Fire Of Cochin 1889🔥 എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തി
നമ്മൾ ഇനി ഫോർട്ട്‌കൊച്ചി ബീച്ചില്‍ പോകുമ്പോള്‍ കൊച്ചിയെ ആളികത്തിച്ച മഹാ തീപിടുത്തത്തിന്റെ പ്രതീകമായ് ഒരു സ്ഥൂപം കാണാം അതിന്റെ പ്രധാന്യം അറിയാതെ ചിലർ പല വിധത്തിലുള്ള നോട്ടിസുകള്‍ ഒട്ടിച്ചട്ടുണ്ടാകും കൊച്ചിയെ സനേഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ആ സമാരകത്തെ മലീമസാക്കുന്ന അത്തരം നോട്ടിസുകള്‍ കീറികളഞ്ഞ് വ്യത്തിയാക്കുക...
പറ്റുമെങ്കില്‍ നിങ്ങളുടെ സുഹ്രുത്തുക്കള്‍ക്കോ
കുട്ടികള്‍ക്കോ ഈ ചരിത്രം പകർന്ന് നല്‍കുക...
നമ്മുടെ ചരിത്രവും , ചരിത്ര സമാരകങ്ങളും സംരക്ഷിക്കാന്‍ ഒരോ മലയാളിക്കും ബാധ്യതയുണ്ട്...
.കടപ്പാട്..വാർത്ത