ഹൈദരാബാദ്: 50 വയസുകാരനായ ഭര്‍ത്താവിനെ ഭാര്യ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി. മകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് കൊലപാതകം. സംഗറെഡ്ഡി ജില്ലയിലെ സുൽത്താൻപൂർ ഗ്രാമത്തിൽ ബുധനാഴ്‌ച രാത്രിയാണ് ദാരുണ സംഭവം അരങ്ങേറിയത്.
മദ്യപിച്ച് വീട്ടിലെത്തിയ 50 വയസുകാരന്‍ ഭാര്യയുമായി വഴക്കിട്ടു. ഇത് ചോദ്യം ചെയ്‌ത മകളോട് ഇയാൾ മോശമായി പെരുമാറി. ഇതില്‍ രോക്ഷാകുലയായ ഭാര്യ ഭര്‍ത്താവിനെ കോടാലി കൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനിയായ ഇയാൾ ഭാര്യയെയും മകളെയും പീഡിപ്പിക്കാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക