Friday, 17 May 2024

ബ്യൂട്ടി പാര്‍ലര്‍ ഉടമയെ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

SHARE

തിരുവനന്തപുരം; സ്ഥാപനത്തിനുള്ളില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷീല ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.
ബ്യൂട്ടിപാര്‍ലറിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു തുടര്‍ന്ന് ഇന്നലെ വൈകിട്ട് കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി വാതിലിന്റെ പൂട്ടുതകര്‍ത്താണ് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നുഷീല. ഇവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായാണ് വിവരം. ഏതാനും നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user