കുടക്കച്ചിറ: ദീർഘ നാളത്തെ സേവനത്തിനു ശേഷം കരൂർ ഗ്രാമ പഞ്ചായത്തിലെ നാടു കാണി അങ്കണവാടിയിൽ നിന്നും അല്ലപ്പാറ അങ്കണവാടിയിൽ നിന്നും വിരമിച്ച അധ്യാപികമാരായ ഫിലോമിന ജോസഫിനും ജി.ശാരദക്കും സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനത്തിൽ കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മാണി സി. കാപ്പൻ എം.എൽ.എ. മെമെന്റോ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കേരള ഖാദി ബോർഡ് അംഗവും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ കെ.എസ്.രമേഷ് ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാജു വെട്ടത്തേട്ട്, അഖില അനിൽകുമാർ, സ്മിത ഗോപാലകൃഷ്ണൻ, ഐ.സി.ഡി. എസ്. സൂപ്പർവൈസർ സുനു മോൾ, കെ. ആർ.ശശികല, ബി.രേണുക, ആലി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ജീവനക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക