Thursday, 30 May 2024

വ്യാപാരിയില്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെ സംഭവo : യുവതി പോലീസ് പിടിയിൽ

SHARE


ചെന്നൈ: വ്യാപാരിയില്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെ സംഭവത്തിൽ യുവതി പോലീസ് പിടിയിലായി . പ്രലോഭിപ്പിച്ച് നിശാ വിരുന്നിനു ക്ഷണിച്ച് വ്യാപാരിയില്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് യുവതിയെ ചെന്നൈ പോലീസ് അറസ്റ്റു ചെയ്തത് . അതേസമയം ഭീഷണിപ്പെടുത്തി പണം വാങ്ങാൻ യുവതിയെ സഹായിച്ച ഗുണ്ടാ സംഘത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

റോയപ്പേട്ട സ്വദേശിയായ ജാവിത്ത് സൈബുദ്ധീ ബര്‍മ ബസാറില്‍ ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്ന വ്യാപാരിയാണ് . ഇയാളെ നിശാക്ലബ്ബില്‍ വച്ച് സോണിയുമായി പരിചയപ്പെട്ടു തുടർന്ന് ജാവിത്തിനെ വീട്ടിലേക്കു വിരുന്നിന് സോണി ക്ഷണിച്ചു . ജാവിത്ത് കൊടുത്ത വിലാസത്തിൽ ഇന്ത്യന്‍ ടീമിലെ മുന്‍ ക്രിക്കറ്റ് താരത്തിന്റെ വിലാസമാണ് സോണിയ നല്‍കിയിരുന്നത് . എന്നിട്ട് ജാവിത് പ്രദേശത്തെത്തി സോണിയയുടെ വീടന്വേഷിച്ചപ്പോള്‍ ഒരു സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് 50 ലക്ഷം രൂപ നല്‍ക്കാൻ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി മുഴക്കിയത് . എന്നിട്ട് രണ്ട് ഗഡുക്കളായിട്ടാണ് തുക നല്‍കിയിരുന്നത് .

ജാവിത്ത്ഒരാഴ്ചയ്ക്കുശേഷം ഫോര്‍ഷോര്‍ എസ്റ്റേറ്റ് പോലീസില്‍ പരാതിനല്‍കി. തുടർന്ന് പോലീസ് സോണിയയെ അറസ്റ്റു ചെയ്തു. നിശാക്ലബ്ബില്‍ പരിചയപ്പെട്ടവരാണ് കൂട്ടുപ്രതികളെന്ന് സോണിയ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് മറ്റ് കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user