കൽപ്പറ്റ: നീറ്റ് പരീക്ഷയ്ക്ക് ജില്ലയിൽ ഒന്പത് കേന്ദ്രം. മീനങ്ങാടി ഗവ. പോളി ടെക്നിക് കോളജ്, മേപ്പാടി മൗണ്ട് ടാബോർ ഇംഗ്ലീഷ് സ്കൂൾ, മുട്ടിൽ ഡബ്ല്യുഎംഒ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂൾ, പൂമല മെക്ലോഡ്സ് സ്കൂൾ, മീനങ്ങാടി ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ, കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്വന്റ് സ്കൂൾ, കണിയാരം സാൻജോ പബ്ലിക് സ്കൂൾ, ബത്തേരി ഡബ്ല്യുഎംഒ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലാണ് ഇന്ന് നീറ്റ് പരീക്ഷ. നേരത്തേ ആറ് സെന്ററാണ് ഉണ്ടായിരുന്നത്. ഒന്പത് കേന്ദ്രത്തിലുമായി 2,876 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കോ ഓർഡിനേറ്റർ ഡോ.സ്മിത, ജില്ലാ കളക്ടർ ഡോ. രേണുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തിയത്.
അത്യുഷ്ണത്തിന്റെ സാഹചര്യത്തിൽ സെന്ററുകളിൽ കുടിവെള്ള, മെഡിക്കൽ സൗകര്യം ഉണ്ടാകും. ജില്ലയിൽ മൂന്നാം തവണയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ടി. സിദ്ദിഖ് എംഎൽഎ മുൻകൈയെടുത്ത് നടത്തിയ പ്രവർത്തനങ്ങളാണ് ജില്ലയിൽ നീറ്റ്, നെറ്റ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിനു സഹായകമായത്. ഡൽഹിയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലും യുജിസി ആസ്ഥാനത്തും എംഎൽഎ നേരിട്ടു ബന്ധപ്പെട്ടിരുന്നു. വയനാടിനു പുറത്ത് കേന്ദ്രങ്ങളിലാണ് ജില്ലയിൽനിന്നുള്ള വിദ്യാർഥികൾ മുന്പ് നീറ്റ്, നെറ്റ് പരീക്ഷകൾ എഴുതിയിരുന്നത്. ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക